Advertisement

യാക്കോബായ സഭാ നേതൃത്വവും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

March 12, 2021
Google News 0 minutes Read
amit shah to uttarakhand

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യാക്കോബായ സഭാ നേതൃത്വവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഡല്‍ഹിയില്‍ അമിത് ഷായുടെ ഓഫീസില്‍ വച്ച് നടക്കുന്ന ചര്‍ച്ചയില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ പങ്കെടുക്കും.

പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാനാണ് സഭാ തീരുമാനം. ഇത്തവണ വോട്ട് സഭയ്ക്ക് ആയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിനഡിന് ശേഷം വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സഭയുടെ മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ നിലപാട് പ്രഖ്യാപിക്കും. നേരത്തെ ബിജെപി, ആര്‍എസ്എസ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തി മെത്രാപ്പോലീത്തമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പള്ളി തര്‍ക്കവിഷയത്തില്‍ ഇടപെടാമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here