ഈ കുത്തനെയുള്ള പാലത്തിലൂടെ സഞ്ചരിച്ചാൽ വണ്ടികളുടെ നിയന്ത്രണം വിട്ടു പോകുമോ? വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള എഷിമ ഒഹാഷി ഗ്രാൻഡ് ബ്രിഡ്ജ്

സഞ്ചാരികളുടെ പ്രിയ കാഴ്ചകളിലൊന്നാണ് ജപ്പാനിലെ റോളർ കോസ്റ്റർ ബ്രിഡ്ജ് എന്ന് വിളിപ്പേരുള്ള എഷിമ ഒഹാഷി. ഇതിലൂടെ സഞ്ചരിക്കുന്ന വണ്ടികളുടെ നിയന്ത്രണം പോകുമോ എന്ന് തോന്നിപോകും ഈ പാലത്തിന്റെ കുത്തനെയുള്ള ചെരിവ് കണ്ടാൽ. വലുപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഈ പാലത്തിനുള്ളത്. ജപ്പാനിലെ ഏറ്റവും വലിയ പാലമാണിത്. നകൗമി തടാകത്തിനു കുറുകെ സ്ഥിതി ചെയ്യുന്ന ഈ പാലം ഷിനാമിലെ പ്രിഫെക്ചറിലെ മാറ്റ്സ്യൂ നഗരത്തെ സ്‌കൈമിനാറ്റോ നഗരവുമായി ബന്ധിപ്പിക്കുന്നു.

1997 ലായിരുന്നു ഈ പാലത്തിന്റെ പണി ആരംഭിച്ചത്. വലിയ ചരക്കു കപ്പലുകളെ യാത്ര സുഗമമാക്കുന്നതിനുള്ള ഉയരം പാലത്തിനുണ്ടാകുമെന്ന് ആര്കിടെക്റ്റുകൾ ഉറപ്പു വരുത്തി. അങ്ങനെയാണ് പാലത്തിനു ഈ പ്രത്യേക രൂപം വന്നത്.

മുൻപുണ്ടായിരുന്ന ഡ്രോബ്രിഡ്ജിനു പ്രകാരമായിരുന്നു എഷിമ ഒഹാഷി ബ്രിഡ്ജ് നിർമിച്ചത്. ഏകദേശം ഒരു മൈൽ നീളവും 44 മീറ്റർ ഉയരവുമുള്ള ഈ പാലം ലോകത്തിലെ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നാണ്. പ്രത്യേക ഫ്രെയിം ഘടന മൂലം, പാലത്തിന്റെ ഇരുവശത്തു നിന്നുമുള്ള കാഴ്ചയിൽ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ചെരിവ് തോന്നുമെന്നതിനാലാണ് റോളർ കോസ്റ്റർ എന്ന വിളിപ്പേര് ഇതിനു ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top