പിന്‍വലിച്ച ബാച്ചില്‍പ്പെട്ട മൊഡേണ വാക്‌സിന്‍ സ്വീകരിച്ചു; ജപ്പാനില്‍ രണ്ട് മരണമെന്ന് റിപ്പോര്‍ട്ട്

പിന്‍വലിച്ച ബാച്ചില്‍പ്പെട്ട വാക്‌സിന്‍ സ്വീകരിച്ച് ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൊഡേണ വാക്‌സിന്‍ സ്വീകരിച്ചാണ് മരണം. ജപ്പാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മുപ്പതിനോടടുത്ത് പ്രായമുള്ള യുവാക്കളാണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു മരണം. മരണ കാരണം അന്വേഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
രാജ്യത്തെ 863 വാക്സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്ത 1.63 ദശലക്ഷം മൊഡേണ വാക്സിന്‍ ഉപയോഗം ജപ്പാന്‍ വ്യാഴാഴ്ച നിര്‍ത്തിവച്ചിരുന്നു. ചില വാക്സിന്‍ സാമ്പിളുകളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് വാക്സിന്‍ പിന്‍വലിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
Story Highlight: covid vaccine death jappan, moderna vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here