മുസ്ലിം ലീഗ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

Muslim League demand more seats

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

അധിക സീറ്റുകളില്‍ ധാരണ വൈകുന്നതും പല മണ്ഡലങ്ങളിലും പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാത്തതും അവസാന സമയത്തും ലീഗിന് വെല്ലുവിളിയാകുന്നുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കാനാകാതെ ഇന്നലെ മലപ്പുറം ലീഗ് ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗം പിരിഞ്ഞിരുന്നു.

അനൗദ്യോഗിക ചര്‍ച്ചകളിലൂടെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ലിസ്റ്റിന് അന്തിമരൂപമാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. നിയമസഭ തെരഞ്ഞെടുപ്പിനും മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുമുള്ള സ്ഥാനാര്‍ത്ഥികളെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top