ആലപ്പുഴയിലും തൃശൂരിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ പോസ്റ്റര്‍

ആലപ്പുഴയില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സി സി ശ്രീകുമാറിന് എതിരെ തൃശൂര്‍ ചേലക്കരയിലും ഫഌക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വിജയ സാധ്യതയില്ലാത്ത സി സി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ടെന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. നഗരത്തിനുള്ളില്‍ തന്നെയാണ് ഫഌക്‌സ് ബോര്‍ഡുകള്‍.

അമ്പലപ്പുഴയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും യഥാര്‍ത്ഥ സര്‍വ്വേ ഫലം പുറത്ത് വിടുവെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. 2016 ആവര്‍ത്തിക്കാതിരിക്കാന്‍ വി എം സുധീരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കൂ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.

ആലപ്പുഴ ഡി സി സി ഓഫീസിന് മുന്‍പിലും പരിസങ്ങളിലുമാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. നേരത്തെയും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top