ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ല; എം.ടി രമേശ് 24 നോട്

shobha surendran wont contest in election

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് 24 നോട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് പറയുന്നു.

സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു.

കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. പട്ടികയിൽ എല്ലാ സാമുദായിക വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ടെന്നും ക്രിസ്ത്യൻ സഭകളുടെ താത്പര്യം പരിഗണിച്ചിട്ടുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.

ബിജെപി അധികാരത്തിലെത്താൻ 71 സീറ്റിന്റെ ആവശ്യമില്ല, 40 സീറ്റ് കിട്ടിയാൽ മറ്റ് കക്ഷികൾ ബിജെപിക്കൊപ്പം വരുമെന്നും എംടി രമേശ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top