താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍; സ്റ്റേ തുടരുമെന്ന് ഹൈക്കോടതി

Gold smuggling; High Court will be hear appeal filed by NIA

താത്കാലിക സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം.

അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന്
സ്‌പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍
ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top