കുടുംബാധിപത്യം അംഗീകരിക്കില്ല; കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം

കളമശേരിയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചത് അംഗീകരിക്കാനാകില്ല. കുടുംബാധിപത്യം അംഗീകരിക്കില്ല. അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യനല്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

വളരെ ഗൗരവമുള്ള പരാതിക്ക് ഇടയായ ആളെ സ്ഥാനാര്‍ത്ഥിയായി കളമശേരി മണ്ഡലത്തില്‍ അടിച്ചേല്‍പിച്ചത് ശരിയായില്ല. ഇക്കാര്യം നേതാക്കളെ അറിയിക്കും. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്‍ മജീദ് പറഞ്ഞു. എറണാകുളം ജില്ലയിലെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വലിയ പ്രതിഷേധത്തിലാണ്. പ്രതിഷേധ പ്രകടനവും പ്രവര്‍ത്തകര്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top