‘നേമത്തേയ്ക്ക് വിട്ടുതരില്ല’; ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്നാവശ്യപ്പെട്ട് അണികളുടെ പ്രകടനം

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്നാവശ്യപ്പെട്ട് അണികളുടെ പ്രകടനം. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നിൽ പ്രകടനവുമായെത്തിയാണ് അണികൾ പ്രകടനം നടത്തിയത്. നേമത്തേയ്ക്ക് ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രവർത്തകർ എത്തിയത്. അതിനിടെ ഡൽഹിയിലായിരുന്ന ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെത്തി. ഉമ്മൻചാണ്ടിക്കായി വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെ നേമത്ത് സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു. പുതുപ്പള്ളിയിൽ മത്സരിക്കാനാണ് താത്പര്യമെന്ന് ഉമ്മൻചാണ്ടിയും ഹരിപ്പാടാണ് തന്റെ തട്ടകമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു.

Story Highlights – Oommen chandy, puthuppally, Nemam, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top