കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

p k kunhalikutty

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി നിര്‍ത്തേണ്ടി വന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

കുന്ദമംഗലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ കാരണമായത് സ്ഥാനാര്‍ത്ഥിയുടെ മികവ് പരിഗണിച്ചാണന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുവാക്കള്‍ക്കും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും അവസരം കൊടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുഞ്ഞാലിക്കുട്ടി.

മുന്നണിയുടെ ആത്മവിശ്വാസം അനുദിനം കൂടുകയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിക്കപ്പെട്ടു. കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. അടുത്തത് യുഡിഎഫ് തന്നെ സംസ്ഥാനം ഭരിക്കുമെന്ന ആത്മവിശ്വാസം കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു.

Story Highlights – p k kunhalikutty, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top