മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് കെ. സുരേന്ദ്രൻ

രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്ഥാനാർത്ഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് കെ. സുരേന്ദ്രൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു. കെ. സുരേന്ദ്രന്റെ പേര് കോന്നിയിലും മഞ്ചേശ്വരത്തും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, കെ. സുരേന്ദ്രന് മഞ്ചേശ്വരത്താണ് വിജയസാധ്യതയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കോന്നിയിൽ ശബരിമല പ്രശ്‌നമുയർത്തി വോട്ട് നേടാനാകില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.

Story Highlights – K Surendran, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top