രാജ്യത്ത് കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി വന്‍ വര്‍ധന

രാജ്യത്ത് തുടര്‍ച്ചയായി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 15,000 കടന്നു.

പൂനെ, അകോള, നാഗ്പൂര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതനാകും എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Story Highlights – India reports 25320 new Covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top