വികാരഭരിതയായി ലതിക സുഭാഷ്; കെപിസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

lathika subash

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് എതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പാര്‍ട്ടി ആസ്ഥാനത്ത് വച്ച് വികാരഭരിതയായി. മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലതിക സുഭാഷിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. താഴെ വീണ മുടി ലതിക സുഭാഷ് പെറുക്കിയെടുത്തു. നാടകീയ രംഗങ്ങളാണ് കെപിസിസി ആസ്ഥാനത്ത് നടന്നത്. ബാക്കി കാര്യങ്ങള്‍ നാട്ടിലെത്തി തീരുമാനിക്കുമെന്നും ലതിക പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം എം ഹസനോട് അവര്‍ പ്രതികരിച്ചു. ഏറ്റുമാനൂര്‍ സീറ്റ് തന്നാല്‍ വിജയിച്ച് തരാമെന്ന് അവര്‍ അവകാശപ്പെട്ടു. വെെപ്പിന്‍ ഉയര്‍ത്തിക്കാണിച്ച് തന്നെ പറ്റിച്ചു. താന്‍ 15 വയസുള്ള കുട്ടിയല്ലെന്നും ഹസനോട് ലതിക.

പ്രതിഷേധത്തിന് മുന്‍പ് തന്റെ രാജി അവര്‍ പ്രഖ്യാപിച്ചിരുന്നു. കോട്ടയം ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടക്കം തന്റെ ആഗ്രഹം പങ്കുവച്ചിരുന്നു. തന്റെ പേര് പല സാധ്യത പട്ടികയിലും വന്നിരുന്നു. തന്റെ പേര് പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പ് പട്ടികകളില്‍ വന്ന് പോവാറേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അര്‍ഹരായ നിരവധി വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അതില്‍ ഏറെ ദുഃഖമുണ്ടെന്നും ലതിക പറഞ്ഞു. 20 ശതമാനം സീറ്റ് മഹിളാ കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് കൃത്യമായി നല്‍കിയില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ്. പലരും പലയിടങ്ങളിലും തഴയപ്പെട്ടുവെന്നും ലതിക. അരിത ബാബു, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മന്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.

Story Highlights – lathika subash, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top