Advertisement

ഏറ്റുമാനൂർ സീറ്റ് ലതികാ സുഭാഷിന് കൊടുക്കാൻ ആഗ്രഹിച്ചു; എന്നാൽ കേരളാ കോൺഗ്രസിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു : എംഎം ഹസൻ

March 14, 2021
Google News 2 minutes Read
mm hassan on lathika subhash candidature

ഏറ്റുമാനൂർ സീറ്റ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷിന് നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് എംഎം ഹസൻ. എന്നാൽ കേരളാ കോൺഗ്രസുമായി സീറ്റ് ധാരണയിലെത്താൻ കഴിയാതിരുന്നത് കൊണ്ടാണ് സീറ്റ് മറ്റൊരാൾക്ക് നൽകിയതെന്നും എംഎം ഹസൻ പറഞ്ഞു.

‘ ആദ്യം മുതലേ കേരളാ കോൺഗ്രസ് 12 സീറ്റ് വേണമെന്ന് വാദിച്ചു. ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിലാണ് അവർ നിർബന്ധം പിടിച്ചത്. ചങ്ങനാശേരിയിൽ സിഎഫ് തോമസ് വിജയിച്ചതിനാൽ ആ സീറ്റ് അവർക്ക് തന്നെ നൽകണം. ഏറ്റുമാനൂരിന് പകരം മറ്റ് പല സീറ്റുകൾ നൽകിയെങ്കിലും ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് പിടിമുറുക്കി. അതുകൊണ്ടാണ് ലതികാ സുഭാഷിന് സീറ്റ ലഭിക്കാതിരുന്നത്’- എംഎം ഹസൻ പറഞ്ഞു.

ലതികയ്ക്ക് സീറ്റ് നൽകാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും ലതികാ സുഭാഷിന്റെ പ്രതിഷേധം നേതൃത്വത്തെ അറിയിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ടാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷ് അധ്യക്ഷ സ്ഥാനം രാജിവച്ച് രംഗത്തെത്തിയത്. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.

Story Highlights – mm hassan on lathika subhash candidature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here