അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ഇടുക്കി അടിമാലിയില്‍ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. രാജാക്കാട് കള്ളിമാലികരയില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത് രാജാക്കാട്, ബൈസണ്‍ വാലി സ്വദേശികളായ ഏഞ്ചല്‍, ഏലിയാസ് എന്നിവരാണ്.

Read Also : അടിമാലിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന സംശയം

രാജാക്കാട് ,ബൈസണ്‍വാലി വില്ലേജുകളിലെ രഹസ്യ സങ്കേതങ്ങളില്‍ സൂക്ഷിച്ചു വച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ എത്തിച്ച് വില്‍പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവര്‍. കിലോഗ്രാമിന് 35000 രൂപ നിരക്കില്‍ ആയിരുന്നു വില്‍പന. എറണാകുളത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് വില്‍പന നടത്തുന്നതിനായി കള്ളിമാലി ഭാഗത്ത് കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിക്കുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Story Highlights:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top