‘ലതിക സുഭാഷിനോട് നീതി കാട്ടിയില്ല; അവരുടെ ആവശ്യം ന്യായം’: കെ. സുധാകരൻ

ലതിക സുഭാഷിന് പിന്തുണ അറിയിച്ച് കെ. സുധാകരൻ എം.പി. ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു. ലതികയോട് സംസാരിച്ചിരുന്നു. അവരുടെ ആവശ്യം ന്യായമാണ്. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാൻ പാർട്ടി നേതൃത്വത്തിന് ബാധ്യതയുണ്ട്. കെപിസിസിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റ് കെപിസിസി തന്നെ തിരുത്തും. കഴിഞ്ഞ കാലത്തെ കൺവെൻഷൻ സിസ്റ്റത്തിൽ നിന്ന് വ്യതിചലിച്ചു. പറയാൻ പലതുമുണ്ട്. എല്ലാം പറയുന്നത് ഈ സമയത്ത് ശരിയല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുക എന്നതാണ് ലക്ഷ്യമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

ധർമ്മടത്ത് താൻ സ്ഥാനാർത്ഥിയാകണമെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷേ അക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നുംകെ സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights – Lathika subhash, K sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top