പൂനെയിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങി കേദാർ ജാദവ്

പൂനെയിൽ ക്രിക്കറ്റ് അക്കാദമി തുടങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെക്കാലമായുള്ള തൻ്റെ ആഗ്രഹമായിരുന്നു ഇതെന്നും രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനങ്ങൾ ഇവിടെ നിന്ന് ലഭിക്കുമെന്നും ജാദവ് ഇൻസ്റ്റഗ്രാം പൊസ്റ്റിൽ കുറിച്ചു.
“ഒരു മഹത്തായ യാത്രയുടെ ആരംഭമാണിത്. പരിശീനവും പരിശീലിപ്പിക്കലും കളിക്കാരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വളർന്നുവരുന്ന ക്രിക്കറ്റർമാർക്ക് മികച്ച സൗകര്യങ്ങൾ പ്രതിനിധാനം ചെയ്യുക എന്ന എൻ്റെ സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലെത്തിയിരിക്കുന്നു. രാജ്യാന്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങൾ ജാദവ് ക്രിക്കറ്റ് അക്കാദമിയിൽ ഉണ്ടാവും.”- കേദാർ ജാദവ് കുറിച്ചു.
കഴിഞ്ഞ വർഷം ന്യൂസീലൻഡിനെതിരായ നടന്ന ഏകദിന പരമ്പരയിലാണ് കേദാർ ജാദവ് അവസാനമായി കളിച്ചത്. കഴിഞ്ഞ ഐപിഎലിലെ മോശം പ്രകടനങ്ങളെ തുടർന്ന് ജാദവിനെ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്താക്കിയിരുന്നു. ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് ആണ് ജാദവിനെ ടീമിൽ എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here