Advertisement

ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി

March 15, 2021
Google News 0 minutes Read

ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ലെന്ന് ഉമ്മന്‍ചാണ്ടി. ലതികാ സുഭാഷിന് സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ട്. കൊടുക്കുന്നതിന് കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ സീറ്റ് ഘടക കക്ഷിയായ ജോസഫ് ഗ്രൂപ്പിന് കൊടുത്തിട്ടുള്ളതാണ്. അതിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ അവര്‍ തയാറായില്ല. അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ സാധിക്കാതെ പോയത്. അല്ലാതെ മനപൂര്‍വമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് നല്‍കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയല്ല. അവര്‍ സീറ്റ് അര്‍ഹിക്കുന്നയാളാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് സീറ്റിന്റെ കാര്യം അവര്‍ ആവശ്യപ്പെട്ടത്. ഏറ്റുമാനൂര്‍ സീറ്റ് കിട്ടണമെന്ന് നിര്‍ബന്ധം പിടിച്ചു. അതിനാലാണ് സീറ്റ് ലഭിക്കാതിരുന്നത്. ലതിക സുഭാഷിന്റേത് ഒഴിവാക്കേണ്ട സമര രീതിയായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here