തകർന്നുപോയ മലയാള സിനിമയെ കൈ പിടിച്ച് ഉയർത്തി, മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് തിയറ്റർ ഉടമ

ദി പ്രീസ്റ്റ് എന്ന ചിത്രം തകർന്ന് പോയ മലയാള സിനിമയെ കൈപിടിച്ചുയർത്തിയെന്ന് തിയറ്റർ ഉടമ ജിജി അഞ്ചാനി. കൊവിഡ് പ്രതിസന്ധി മൂലം തകർന്നു പോയ മലയാള സിനിമ പ്രവർത്തകരും തൊഴിലാളികളും വീണ്ടും ആ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയെന്നും അതിനു കാരണമായ മമ്മൂട്ടിയ്ക്ക് നന്ദിയുണ്ടെന്നും ജിജി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

ജിജി അഞ്ചാനിയുടെ വാക്കുകൾ:

എന്റെ പേര് ജിജി അഞ്ചാനി എന്നാണ്. അഞ്ചാനി സിനിമാസ് എന്ന സിനിമ തിയറ്ററിന്റെ ഉടമസ്ഥാനാണ്. വലിയൊരു നന്ദി പറയാനാണ് ഞാൻ വന്നത്. നന്ദി പറഞ്ഞില്ലെങ്കിൽ അത് മോശമായി പോകും. കാരണം പ്രതിസന്ധികളിൽപ്പെട്ട് ഒരു വർഷക്കാലം പൂട്ടിക്കിടന്ന എന്റെ പ്രസ്ഥാനത്തിന് പുതു ജീവൻ നല്കി. എനിക്ക് ഒരുപാടു സന്തോഷം തോന്നി. ദി പ്രീസ്റ്റ് റിലീസ് ആയ ദിവസം മുതൽ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞു തുടങ്ങി. കുടുംബസമേതം ആളുകൾ തിയറ്ററിലേക്ക് വരുന്ന ആ പഴയകാലം തിരിച്ചു നൽകിയതിന് മമ്മൂക്കയ്ക്ക് നന്ദി.

ഞങ്ങളൊക്കെ വലിയ പ്രതിസന്ധിയിലായിരുന്നു. കടക്കെണിയിൽ പെട്ടുപോയ ഒരു യുവ സംരംഭകനാണ് ഞാൻ. എന്റെ എല്ലാ സമ്പാദ്യവും ചിലവഴിച്ച് ഞാൻ തുടങ്ങിയ പ്രസ്ഥാനം 3 മാസം കൊണ്ട് പൂട്ടിപോകുന്നു. വലിയ വേദനയോടെ കഴിയുന്ന ഞങ്ങൾക്ക് വലിയൊരു ആശ്വാസം ആയിട്ടാണ് പ്രീസ്റ്റ് വന്നത്. ആന്റോ ജോസഫ് ഒടിടിയിലേക്ക് പോകാൻ നിർബന്ധിതനാകുമ്പോൾ കാത്തിരിക്കാൻ പറഞ്ഞ മഹാനടൻ മമ്മൂട്ടിയ്ക്ക് മുന്നിൽ ഒന്നും തന്നെ പറയാനില്ല. മലയാള സിനിമയിലെ എല്ലാ തൊഴിലാളികളും ഇന്ന് വീണ്ടും സന്തോഷവാന്മാരായി ജോലി ചെയ്യുന്നു. മലയാള സിനിമയെ തിരികെ എത്തിച്ച മഹാനടന് ഒരുപാടു നന്ദി. ഞങ്ങൾ മറക്കില്ല. മമ്മൂക്ക നിങ്ങളാണ് തകർന്നു പോയ ഈ മലയാള സിനിമയെ കൈപിടിച്ച് ഉയർത്തെഴുനേൽപ്പിച്ചത്, ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു.

Read Also : ‘ദ പ്രീസ്റ്റ്’ ഒരു പുരോഹിതന്റെ കുറ്റാന്വേഷണം ഹോളിവുഡ് സ്‌റ്റൈലിൽ എടുത്ത മലയാളം സിനിമ; റിവ്യു

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒരുമിച്ച ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, വെങ്കിടേഷ് എന്നിവരും ചിത്രത്തിൽ അണിനിരന്നു.

Story Highlights – Theatre owner Jiji Anchani About The Priest Movie and Mammootty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top