നാമനിർദേശ പത്രിക സമർപ്പിച്ച് ഉദയനിധി സ്റ്റാലിൻ

udhayanidhi stalin files nomination

തമിഴ് താരവും ഡിഎംകെ നേതാവ് സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

ചെപ്പോക്ക്-തിരുവല്ലികേനി മണ്ഡലത്തിലാണ് ഉദയനിധി സ്റ്റാലിൻ ജനവിധി തേടുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കും മുൻപ് മുൻ മുഖ്യമന്ത്രിമാരായ അണ്ണാ ദുരൈ, എം കരുണാനിധി എന്നിവരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. നൂറ് കണക്കിന് ഡിഎംകെ പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഉദയനിധി സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

കോലത്തൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എംകെ സ്റ്റാലിനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.

Story Highlights – udhayanidhi stalin files nomination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top