Advertisement

ഇരിക്കൂറില്‍ വീണ്ടും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ്

March 16, 2021
Google News 0 minutes Read
k c joseph m m hassan

ഇരിക്കൂര്‍ സീറ്റിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച. കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കളുമായി എം എം ഹസനും കെ സി ജോസഫും ചര്‍ച്ച നടത്തുന്നു. ശ്രീകണ്ഠാപുരം കണ്‍വെന്‍ഷന് പിന്നാലെയാണ് ചര്‍ച്ച. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.

അതേസമയം ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയം പാസാക്കി. ശ്രീകണ്ഠാപുരത്ത് നടന്ന എ ഗ്രൂപ്പ് കണ്‍വെന്‍ഷനിലാണ് പ്രമേയം പാസാക്കിയത്. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും കണ്‍വെന്‍ഷനില്‍ തീരുമാനമായി.

ഇരിക്കൂര്‍ സീറ്റ് കോണ്‍ഗ്രസിന് വെറും ഫിക്‌സ്ഡ് ഡെപ്പോസിറ്റ് മാത്രമെന്ന് സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. അണികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. കെ സുധാകരന്റെയും കെ സി ജോസഫിന്റെയും അഭിപ്രായം കേള്‍ക്കാന്‍ നേതാക്കള്‍ തയാറായില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെ എടുത്ത തീരുമാനം നേതൃത്വം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here