ചെങ്ങന്നൂരില്‍ തന്നെ ഒഴിവാക്കിയത് ബോധപൂര്‍വം: ബിജെപി നേതൃത്വത്തിന് എതിരെ ആര് ബാലശങ്കര്‍

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ആര് ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയത്. ജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. സീറ്റ് നിഷേധിച്ചത് ബിജെപി- സിപിഐഎം ധാരണയെ തുടര്‍ന്നാണ്. സംസ്ഥാന നേതൃത്വത്തില്‍ ജനാധിപത്യമില്ലെന്നും ആര് ബാലശങ്കര്‍ പറഞ്ഞു. നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also : ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്. ബാലശങ്കര്‍
ആറന്മുളയിലും ചെങ്ങന്നൂരിലും സിപിഐഎം വിജയം ഉറപ്പാക്കുന്നതിനുള്ള പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ബിജെപിയുമായുള്ള ധാരണയെന്നും ആര് ബാലശങ്കര്‍. നേതൃത്വത്തിന് വികലമായ കാഴ്ചപ്പാടാണുള്ളത്. ഈ നേതൃത്വത്തിനൊപ്പം മുന്നോട്ടുപോയാല്‍ 30 വര്‍ഷത്തേക്ക് ബിജെപിക്ക് സംസ്ഥാനത്ത് വിജയസാധ്യതയുണ്ടാകില്ല. രണ്ട് മണ്ഡലങ്ങളിലേക്കുള്ള അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെയും ആര് ബാലശങ്കര്‍ പരിഹസിച്ചു. കെ സുരേന്ദ്രന് മോദിയൊന്നും അല്ലല്ലോ എന്നായിരുന്നു പരാമര്‍ശം.
Story Highlights – bjp, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here