അഗതി മന്ദിരങ്ങളിൽ വാക്‌സിൻ നൽകും; സംസ്ഥാനത്ത് വാക്‌സിൻഷൻ ഫലപ്രദമെന്ന് മുഖ്യമന്ത്രി

ensure vaccination in destitute homes says cm

അഗതി മന്ദിരങ്ങളിൽ വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ആരോഗ്യ വിദഗ്ധർ അഗതി മന്ദിരങ്ങളിൽ നേരിട്ടെത്തിയാകും വാക്‌സിനേഷൻ നടത്തുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് വാക്‌സിൻഷൻ ഫല പ്രദമായി നടത്തി വരുികയാണെന്നും ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാക്‌സിൻ നൽകുന്നത് കേരളത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ കാര്യത്തിൽ ചെറിയ സംസ്ഥാനങ്ങൾ വരെ നമുക്ക് പിന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബ്രേക് ദ ചെയിൻ ക്യാമ്പയിൻ തുടങ്ങിയിട്ട് ഒരു വർഷമായി. രോഗ പ്രതിരോധത്തിന് ഇത് ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും തന്നിൽ നിന്ന് രോഗം മറ്റാർക്കും വരരുത് എന്ന ബോധത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Story Highlights – vaccination in destitute homes says cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top