യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ല; ICMR പഠന റിപ്പോർട്ട്

യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചന്റെ പഠന റിപ്പോർട്ട്. യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ റിപ്പോർട്ട്. വാക്‌സിനേഷൻ മരണസാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് പുതിയ പഠന റിപ്പേർട്ട്.
യുവാക്കൾക്കിടയിലെ മരണം ജീവിതശൈലിയിൽ വന്ന മാറ്റം കാരണമെന്നാണ് ഐസിഎംആർ പഠനം. 2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അറിയപ്പെടാത്ത രോഗങ്ങൾ ഇല്ലാത്തവരും എന്നാൽ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവരിലായിരുന്നു പഠനം.
കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ കായികാധ്വാനം തുടങ്ങിയവ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ ഉൾപ്പെടുന്നു എന്ന് പഠനം കണ്ടെത്തി.
Story Highlights: Covid vaccines reduced risk of sudden death in young adults ICMR study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here