ലതികാ സുഭാഷ് വിഷയം അടഞ്ഞ അധ്യായം : രമേശ് ചെന്നിത്തല

lathika subhash closed chapter says ramesh chennithala

ലതികാ സുഭാഷിന്റെ വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. കോടിയേരിയുടെ പാർട്ടിയും ലതികാ സുഭാഷും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇന്ന് കോട്ടയത്ത് പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസും പ്രതികരിച്ചിരുന്നു.

അതിനിടെ എൻസിപിയിലേക്ക് പോയ പിസി ചാക്കോയുടെ നീക്കത്തോടും ചെന്നിത്തല പ്രതികരിച്ചു. പി.സി ചാക്കോയ്ക്ക് എങ്ങോട്ട് പോകാനും സ്വാതന്ത്ര്യമുണ്ടെന്നും പോകാൻ തീരുമാനിച്ചാൽ പിടിച്ചു നിർത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights – lathika subhash closed chapter says ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top