ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Modi worshipped Ram Tirath

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിൽ വച്ച് നടത്തിയ നേത്ര കുംഭ് എന്ന പരിപാടിയിൽ വച്ചാണ് തിരാത്ത് സിംഗിൻ്റെ പ്രഖ്യാപനം. ഇത് നരേന്ദ്രമോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. മോദിക്കൊപ്പം ചിത്രമെടുക്കാനായി ലോകനേതാക്കൾ ക്യൂ നിൽക്കുകയാണെന്നും തിരാത്ത് സിംഗ് പറഞ്ഞു.

“ഇന്ന്, ലോകനേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം ചിത്രമെടുക്കാൻ ക്യൂ നിൽക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയെപ്പറ്റി ലോകനേതാക്കൾ ശ്രദ്ധിക്കാതിരുന്ന പഴയ കാലം പോലെയല്ല ഇത്. നരേന്ദ്രമോദി കാരണം ഈ സാഹചര്യം മാറി. ഇത് അദ്ദേഹം സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. പണ്ട്, രാമനും ഇതുപോലെ സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ ദൈവമായി കണക്കാൻ തുടങ്ങിയത്. അതുപോലെ, ഭാവിയിൽ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയും ഇങ്ങനെ ആരാധിക്കപ്പെടും.”- തിരാത്ത് സിംഗ് പറഞ്ഞു.

Read Also : ഉത്തരാഖണ്ഡിൽ തിരാത്ത് സിംഗ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു

കുംഭമേളയ്ക്ക് എല്ലാവർക്കും പങ്കെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യമായി തീർത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടകർക്ക് കൊവിഡ് പരിശോധനയോ നെഗറ്റീവ് സർട്ടിഫിക്കറ്റോ രജിസ്ട്രേഷനോ ഒന്നും വേണ്ട. ആളുകൾക്ക് മേളയിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – PM Modi will be worshipped in future like Ram Tirath Rawat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top