ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; പ്രസിദ്ധ് കൃഷ്ണയും കൃണാൽ പാണ്ഡ്യയും ടീമിലെത്തിയേക്കും

Prasidh Krishna Krunal ODI

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പ്രസിദ്ധ് കൃഷ്ണയും കൃണാൽ പാണ്ഡ്യയും ഇടം പിടിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വച്ച് പരുക്കേട് പുറത്തായ മുഹമ്മദ് ഷമിയും ടീമിൽ തിരികെ എത്തിയേക്കും. ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഷമിയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഓസീസ് പര്യടനത്തിനിടെ തന്നെ പരുക്കേറ്റ ജഡേജയ്ക്ക് ഇടം ലഭിച്ചേക്കില്ല. പരുക്കിൽ നിന്ന് മുക്തനായി താരം പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഉടൻ ജഡേജയെ ടീമിൽ പരിഗണിക്കാനിടയില്ലെന്നാണ് സൂചന. രോഹിത് ശർമ്മയും വിരാട് കോലിയും ടീമിലുണ്ടാവും. വിശ്രമം എടുക്കുന്നില്ലെന്ന് ഇരുവരും ബിസിസിഐയെ അറിയിച്ചു.

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങളാണ് പ്രസിദ്ധിനും കൃണാലിനും ഗുണം ചെയ്തത്. 7 മത്സരങ്ങളിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ 14 വിക്കറ്റെടുത്തിരുന്നു. കൃണാൽ പാണ്ഡ്യ ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ച പ്രകടനം നടത്തി. കൃണാൽ ഇന്ത്യക്കായി ടി-20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പ്രസിദ്ധ് ഇതുവരെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയിട്ടില്ല.

Story Highlights – Prasidh Krishna, Krunal Pandya likely to receive ODI call-up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top