ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പ്രമേയം

കണ്ണൂര്‍ ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രമേയം പാസാക്കി. ശ്രീകണ്ഠാപുരത്ത് നടന്ന എ ഗ്രൂപ്പ് കണ്‍വെന്‍ഷനിലാണ് പ്രമേയം പാസാക്കിയത്. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും കണ്‍വെന്‍ഷനില്‍ തീരുമാനമായി.
അതേസമയം ഇരിക്കൂര്‍ സീറ്റ് കോണ്‍ഗ്രസ് വെറും ഫിക്‌സ്ഡ് ഡെപ്പോസിറ്റ് മാത്രമെന്ന് സോണി സെബാസ്റ്റ്യന്‍ പറഞ്ഞു. അണികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. കെ സുധാകരന്റെയും കെ സി ജോസഫിന്റെയും അഭിപ്രായം കേള്‍ക്കാന്‍ നേതാക്കള്‍ തയാറായില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെ എടുത്ത തീരുമാനം നേതൃത്വം പുനഃപരിശോധിക്കണമെന്ന് സോണി സെബാസ്റ്റ്യന്‍.
അതേസമയം എം എം ഹസനും കെ സി ജോസഫും സീറ്റ് വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ആയില്ല. കെ സുധാകരന്‍, സതീശന്‍ പാച്ചേനി, സണ്ണി ജോസഫ് തുടങ്ങിയ കണ്ണൂര്‍ ജില്ലയിലെ നേതാക്കളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് എം എം ഹസന്‍ അറിയിച്ചു. സജീവ് ജോസഫിനെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ നേതാക്കളോട് എ ഗ്രൂപ്പ് നിര്‍ദേശിച്ചു. കെ സി വേണുഗോപാലിന് എതിരെയാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. ഇരിക്കൂറില്‍ നടന്നത് കെ സി വേണുഗോപാലിന്റെ ഗൂഢാലോചനയെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പ്രതികരിച്ചു . കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ സി വേണുഗോപാലെന്നും നേതാക്കള്‍ തുറന്നടിച്ചു.
Story Highlights – congress, assembly elctions 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here