ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചുവെന്ന് സുരേഷ് ഗോപി എം.പി

കോൺഗ്രസ് വിട്ട ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചുവെന്ന് സുരേഷ് ഗോപി എം.പി. തന്റെ അമ്മയെ അവസാനമായി കാണുന്നത് മുടി മുറിച്ചാണ്. അതാണ് ഓർമ വന്നത്. വിഷയത്തിൽ എന്തെങ്കിലും കൂടുതലായി പറയുന്നത് കോൺഗ്രസിനെ ബാധിക്കും. അതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സ്ത്രീ സംവരണത്തിനുവേണ്ടി ഇനിയാരും അലമുറയിട്ടേതില്ല. 33 ശതമാനം സംവരണത്തിനുവേണ്ടി വാദിക്കാൻ എംപിമാർക്കും അവസരമില്ലാതായി. പാർലമെന്റിൽ ഇതിനുവേണ്ടി വാദിക്കാൻ ഒരു പാർട്ടിക്കാർക്കും അർഹതയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read Also : ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനം: ലതിക സുഭാഷ്
പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം പ്രചാരണത്തിന് ഇറങ്ങും. കൊവിഡ് വാക്‌സിനേഷനെടുക്കേണ്ടതുണ്ട്. നിലവിൽ ആരോഗ്യപ്രശ്‌നമില്ല. നേതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. നാല് ഒപ്ഷനുകൾ മുന്നോട്ടുവച്ചിരുന്നു. പ്രധാനമന്ത്രിക്ക് താൻ തൃശൂരിൽ തന്നെ നിൽക്കണമെന്നായിരുന്നു ാഗ്രഹം. തൃശൂരിലുള്ളത് വിജയസാധ്യതയല്ല മറിച്ച് മത്സര സാധ്യതയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
Story Highlights – Suresh gopi, Lathika subhash, Assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here