ആമസോൺ സിനിമനിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം അക്ഷയ് കുമാറിന്റെ രാംസേതു

ആമസോൺ പ്രൈം വിഡിയോ സിനിമനിർമ്മാണ രംഗത്തേക്ക്. അക്ഷയ് കുമാർ നായകനായ രാംസേതുവാണ് പ്രൈം വിഡിയോയുടെ ആദ്യ നിർമ്മാണ സംരംഭം. ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയഎൻ്റർടൈന്മെൻ്റ് എന്നിവക്കൊപ്പം സഹനിർമ്മാതാവാണ് ആമസോൺ പ്രൈം വിഡിയോ. ഇന്ത്യന്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു സിനിമയുമായി സഹകരിച്ച് സഹനിര്‍മ്മാണത്തിലേക്ക് ചുവടുവെക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്ന് വാർത്താകുറിപ്പിലൂടെ പ്രൈം വിഡിയോ അറിയിച്ചു.
പരമാണു, തേരേ ബിന്‍ ലാദന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനയ അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്കലിൻ ഫെർണാണ്ടസ്, നുസ്റത്ത് ഭറൂച്ച തുടങ്ങിയവരും അക്ഷയ്ക്കൊപ്പം ചിത്രത്തിൽ വേഷമിടും.
അതേസമയം, ഫെബ്രുവരി 25ന് ഒടിടി പ്ലറ്റ്ഫോമുകൾക്കുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് ഡ/അ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയതായി മന്ത്രിമാർ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖയും കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രകോപനപരമായ പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് മാർഗരേഖയിൽ പറയുന്നു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി.
Story Highlights – Amazon Prime Video to co-produce Akshay Kumar starrer Ram Setu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here