ചടയമംഗലത്ത് സിപിഐയില്‍ മഞ്ഞുരുകുന്നു; എ മുസ്തഫ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

കൊല്ലം ചടയമംഗലത്ത് സിപിഐയില്‍ മഞ്ഞുരുകുന്നു. വിമത ഭീഷണി മുഴക്കിയ സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മുസ്തഫ ഇന്നത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥി ചിഞ്ചുറാണിക്ക് വേണ്ടി ഉള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

നേരത്തെ മുസ്തഫയുടെ നേതൃത്വത്തില്‍ പ്രത്യേകം കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു. മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെ തര്‍ക്കം ഉടലെടുത്തത്. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കൂടിയാണ് സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫ. എന്നാല്‍ വിമത നീക്കത്തിന് എതിരെ സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തി.

Story Highlights -chadayamangalam, cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top