ഏകദിന മത്സരം 4 പന്തിൽ വിജയിച്ച് മുംബൈ

Mumbai won ODI balls

ഏകദിന മത്സരം വിജയിക്കാൻ വേണ്ടിവന്നത് വെറും നാല് പന്തുകൾ. സീനിയർ വനിതകളുടെ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം. നാഗാലാൻഡിനെരെ മുംബൈ ആണ് ഈ റെക്കോർഡ് പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 17 റൺസ് നേടി ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ മുംബൈ വെറും നാല് പന്തുകളിൽ വിജയിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നാഗാലാൻഡിന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ നാല് സ്ഥാനങ്ങളിൽ ബാറ്റിംഗിനിറങ്ങിയവർ റൺ ഒന്നുമെടുക്കാതെയാണ് പുറത്തായത്. ഒരു നാഗാലാൻഡ് ബാറ്റർക്ക് പോലും ഇരട്ടയക്കം കണ്ടെത്താനും കഴിഞ്ഞില്ല. 8.4 ഓവറിൽ അഞ്ച് റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ സയാലി സത്ഘരെയാണ് നാഗാലാൻഡിനെ തകർത്തത്. നാല് പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതമാണ് മുംബൈ വിജയിച്ചത്.

Story Highlights – Mumbai won the ODI in 4 balls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top