അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ നിർണായക തെളിവുകൾ; സച്ചിൻ വാസെയുടെ കാർ പിടിച്ചെടുത്ത് എൻഐഎ

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാർ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉപയോഗിച്ചതായി കരുതുന്ന കാർ പിടിച്ചെടുത്തു. എൻ.ഐ.എയാണ് സച്ചിൻ വാസെയുടെ മേഴ്‌സിഡീസ് കാർ പിടിച്ചെടുത്തത്. കാറിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി എൻ.ഐ.എ അറിയിച്ചു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസൻസ് പ്ലേറ്റ്, നോട്ടെണ്ണൽ മെഷീൻ, അഞ്ച് ലക്ഷം രൂപ, വസ്ത്രങ്ങൾ ഉൾപ്പെടെയാണ് കാറിൽ നിന്ന് കണ്ടെത്തിയത്. സച്ചിൻ വാസെ ഈ കാർ ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ പറഞ്ഞു. കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എൻ.ഐ.എ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് സച്ചിൻ വാസെയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. പരിശോധനയിൽ ലാപ്‌ടോപ്, ഐപാഡ്, മൊബൈൽ ഫോൺ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു.
Story Highlights -‘Sachin Vaze, Luxury SUV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here