അനുനയ നീക്കം; ഉമ്മൻ ചാണ്ടി എവി ഗോപിനാഥിന്റെ വീട്ടിൽ

oommen chandy reached av gopinath home

ഉമ്മൻ ചാണ്ടി എവി ഗോപിനാഥിന്റെ വീട്ടിലെത്തി. അനുനയ നീക്കത്തിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി എവി ഗോപിനാഥിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്.

പുതുപ്പള്ളിയിൽ നിന്ന് ദീർഘദൂരം യാത്ര ചെയ്താണ് ഉമ്മൻ ചാണ്ടി പാലക്കാട് എവി ഗോപിനാഥിന്റെ അടുത്ത് എത്തിയത്. പാലക്കാട് മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് എവി ഗോപിനാഥ്. ഏതെങ്കിലുമൊരു തരത്തിൽ എവി ഗോപിനാഥ് പാർട്ടി വിരുദ്ധ നിലപാടെടുത്താൽ മണ്ഡലത്തിൽ കോൺഗ്രസിന് വിലയ തിരിച്ചടി നേരിടും. അതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് ഉമ്മൻ ചാണ്ടി കടന്നതെന്നാണ് വിലയിരുത്തൽ.

പാലക്കാട് ഡിസിസി പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ടതോടെയാണ് എവി ഗോപിനാഥും പാർട്ടിയും ഇടയുന്നത്. പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ടും നടപടി ഉണ്ടായില്ലെന്നും കോൺഗ്രസിന് ശക്തമായ നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും എ. വി ഗോപിനാഥ് പറഞ്ഞിരുന്നു.

Story Highlights -oommen chandy reached av gopinath home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top