റോഡ് സേഫ്റ്റി സീരീസ് ആദ്യ സെമിഫൈനൽ ഇന്ന്; ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും

റോഡ് സേഫ്റ്റി സീരീസ് ആദ്യ സെമിഫൈനൽ ഇന്ന്. ഇന്ത്യ ലെജൻഡ്സും വെസ്റ്റ് ഇൻഡീസ് ലെജൻഡ്സും തമ്മിലാണ് ഇന്നത്തെ മത്സരം. പോയിൻ്റ് ടേബിളിൽ ഇന്ത്യ രണ്ടാമതും വെസ്റ്റ് ഇൻഡീസ് നാലാമതുമാണ്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ തമ്മിലാണ് അടുത്ത സെമിഫൈനൽ. ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്ക് സെമിയിൽ പ്രവേശിക്കാനായില്ല.
റായ്പൂരിൽ രാത്രി 7 മണിക്കാണ് മത്സരം. ആകെ 6 മത്സരങ്ങളിൽ അഞ്ച് മത്സരമാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റ് ഇൻഡീസിന് 3 മത്സരങ്ങളിലേ വിജയിക്കനായുള്ളൂ. വിൻഡീസിനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചിരുന്നു.
Story Highlights -road safety series india vs west indies
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News