ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (18-03-2021)

കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല
കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ പിന്മാറിയ സാഹചര്യത്തിൽ ധർമ്മടത്ത് സി രഘുനാഥിനാണ് സാധ്യത.
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ?; മത്സരിക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്
ധർമ്മടത്ത് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായേക്കും. ധർമ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവിൽ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണ; തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല ചർച്ചയാക്കിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണ ശക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാൽ ബിജെപി ഭരിക്കുമെന്ന പ്രചാരണം യുഡിഎഫിനെ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.
പ്രതിപക്ഷം നിരാശയിൽ; ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലെന്ന് മുഖ്യമന്ത്രി
ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണ്. ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസഫ്-തോമസ് ലയനം ആർഎസ്എസ് നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ
കേരള കോൺഗ്രസ് പി. ജെ ജോസഫ്-പി. സി തോമസ് ലയനം ആർ.എസ്.എസിന്റെ നിർദേശപ്രകാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ അയച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗാളിൽ പ്രചരണം നടത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ബംഗാൾ സന്ദർശനമാണ് ഇന്ന് നടക്കുന്നത്. പ്രചാരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരാഴ്ചക്കിടെ നാല് ദിവസം പ്രധാനമന്ത്രി ബംഗാളിൽ എത്തും.
Story Highlights -news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here