ശബരിമല വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാന ചർച്ചാ വിഷയം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
ശബരിമല സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് മന്ത്രി ഒഴിഞ്ഞുമാറിയത്. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമാണ് പ്രധാന ചർച്ച വിഷയങ്ങളെന്നും മന്ത്രി പറഞ്ഞു.
ശോഭാ സുരേന്ദ്രൻ ശക്തയായ എതിരാളിയാണെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിട്ടേ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞേ ഇതേപ്പറ്റി പ്രതികരിക്കാൻ സാധിക്കൂ. ആരെങ്കിലും തമ്മിൽ ബാന്ധവമുണ്ടോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Sabarimala, kadakampally surendran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here