ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ; ഷട്ടോരിയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ പരിശീലകനായി മുൻ പരിശീലകൻ ഈൽകോ ഷറ്റോരിയെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ട്രാൻസ്ഫർ മാർക്കറ്റ് മുൻ പരിശീലകൻ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കും എന്ന സൂചന നൽകിയത്. ഷറ്റോരിയോടൊപ്പം മറ്റ് ചില പരിശീലകരുടെ പേരുകളും അഭ്യൂഹങ്ങളായി നിലനിൽക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സൂചന.
അടുത്തിടെ വൈകാതെ ഇന്ത്യയിൽ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഈൽക്കോ ട്വീറ്റ് ചെയ്തിരുന്നു. ഇത് അഭ്യൂഹങ്ങൾക്ക് കരുത്ത് പകർന്നു. എന്നാൽ ഷറ്റോരിയെ പരിഗണിക്കുന്നുണ്ടെങ്കിലും പരിശീലകനായേക്കില്ലെന്നും സൂചനയുണ്ട്. ട്രാൻസ്ഫർമാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിസ്ബ് പരിശീലകൻ യുസേബിയോ സാക്രിസ്റ്റാനെയെയും ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. ബാഴ്സലോണ അടക്കമുള്ള സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള ഇദ്ദേഹം ഇവരുടെ ബി ടീൻ്റെ പരിശീലകനായിരുന്നു. ബാഴ്സലോണ സീനിയർ ടീം സഹപരിശീലകനായും സാക്രിസ്റ്റാനോ ചുമതല വഹിച്ചിട്ടുണ്ട്. റയൽ സോസിദദ്, ജിറോണ എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു.
അതേസമയം, ഒരു ഓസ്ട്രേലിയൻ പരിശീലകനാണ് സാധ്യതയെന്ന് സ്പോർട്സ് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു. എന്നാൽ അത് ഏത് പരിശീലകനാണെന്ന് ആദ്ദേഹം വെളിപ്പെടുത്തിയില്ല.
Story Highlights – kerala blasters coach announcement soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here