കമല ഹാരിസിന്റെ വസതിക്ക് സമീപം തോക്കുമായെത്തിയ ആൾ പിടിയിൽ

Man Arrested Kamala Harris

യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിൻ്റെ ഔദ്യോഗിക വസതിക്ക് സമീപം തോക്കുമായെത്തിയ ആൾ പിടിയിൽ. ടെക്സസ് സ്വദേശിയായ വ്യക്തിയെയാണ് വാഷിംഗ്ടൺ ഡിസി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു തോക്കും തിരകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.

രാത്രി 12.12ഓടെ കമല ഹാരിസിൻ്റെ വസതിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ ഒരാളെ കണ്ടെന്ന വിവരത്തോട് പ്രതികരിക്കുകയായിരുന്നു പൊലീസ്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് 31കാരനായ ഫിൽ മറെയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനത്തിൽ നിന്നാണ് തോക്കും തിരകളും പിടിച്ചെടുത്തത്. വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Story Highlights – Man Carrying Weapon Arrested Outside Kamala Harris’ Residence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top