പാർട്ടി വിട്ട പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് പി മോഹൻ രാജുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച ആരംഭിച്ചു

Oommen Chandy Mohan Raj

പാർട്ടി വിട്ട പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് പി മോഹൻ രാജുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച ആരംഭിച്ചു. പത്തനംതിട്ട ഡിസിസി ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച്ച. ജീവിതാവസാനം വരെ മനസ് കൊണ്ട് കോൺഗ്രസ് പ്രവർത്തകനായിരിക്കും എന്ന് പറഞ്ഞ മോഹൻ രാജിനെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമം.

ആറന്മുളയിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ അമ്പത് വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തന്നെ പരസ്യമായി അപമാനിച്ചു എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതനായി തുറന്ന് പറഞ്ഞായിരുന്നു പാർട്ടി വിട്ടത്.

Story Highlights – Oommen Chandy started meeting with former Pathanamthitta DCC president P Mohan Raj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top