‘റിപ്പ്ഡ് ജീൻസ് ട്വിറ്റർ’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ട്രെൻഡ്

Trends Uttarakhand Chief Minister's

റിപ്പ്ഡ് ജീൻസ് ഭാരത സംസ്കാരത്തെ അവഹേളിക്കുന്നതാണെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ട്രെൻഡ് ആയി ‘റിപ്പ്ഡ് ജീൻസ് ട്വിറ്റർ’. കോൺഗ്രസ് നേതാവ് സഞ്ജയ് ഝാ, ശിവസേന എംപി പ്രിയങ്ക ചതുർവേദി, നടി ഗുൽ പനഗ് അടക്കം നിരവധി ട്വിറ്റർ ഹാൻഡിലുകൾ ഹാഷ്ടാഗിൽ പങ്കാളികളായി. റിപ്പ്ഡ് ജീൻസ് അണിഞ്ഞുകൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് ഇവർ ഹാഷ്ടാഗിൽ പങ്കാവുന്നത്. തിരാത് സിംഗിൻ്റെ മകൾ അകൻക്ഷ റിപ്പ്ഡ് ജീൻസണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

വിമാനയാത്രയിൽ വച്ച് രണ്ട് കുട്ടികളുമായി വന്ന ഒരു സ്ത്രീയെ കണ്ടു എന്നും അവർ റിപ്പ്ഡ് ജീൻസ് ആണ് ധരിച്ചിരുന്നതെന്നുമാണ് തിരാത്ത് സിംഗ് പറഞ്ഞത്. അവർ ഒരു എൻജിഒ നടത്തുകയാണെന്നാണ് പറഞ്ഞത്. “ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തരത്തിലുള്ള സ്ത്രീയാണ് അത്. നമ്മുടെ കുട്ടികൾക്കും സമൂഹത്തിനും എന്ത് തരത്തിലുള്ള സന്ദേശമാണ് അവർ നൽകുന്നത്. സംസ്കാരത്തിനു കത്രിക വച്ച്, നഗ്നമായ മുട്ടുകൾ കാണിച്ച്, റിപ്പ്ഡ് ജീൻസ് ധരിച്ച്, സമ്പന്നരായ കുട്ടികളെപ്പോലെയുള്ള സന്ദേശമാണ് അവർ നൽകുന്നത്. എവിടെ നിന്നാണ് ഇത് വരുന്നത്?”- തിരാത്ത് സിംഗ് ചോദിച്ചു. ബാലാവകാശ സംരക്ഷണത്തിനായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് കമ്മീഷൻ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഇതിനു പിന്നാലെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Story Highlights – RippedJeansTwitter Trends After Uttarakhand Chief Minister’s Comments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top