Advertisement

ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

March 18, 2021
Google News 1 minute Read

നിത്യജീവിതത്തില്‍ ഫ്രിഡ്ജ് ഒരു അത്യാവശ്യ വസ്തുവായി മാറികഴിഞ്ഞു. ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമായിരിക്കും. എന്നാല്‍ കൈയിലുള്ള പൈസ മുടക്കി ഫ്രിഡ്ജ് വാങ്ങുന്നതിന് മുന്‍പും അത് ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രിഡ്ജിന്റെ കപ്പാസിറ്റി. ബ്രാന്‍ഡ് അടക്കം ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊര്‍ജക്ഷമത കൂടിയതുമായ മോഡലുകള്‍ തെരഞ്ഞെടുക്കുക. നാലു പേര്‍ അടങ്ങിയ കുടുംബത്തിന് 165 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജ് മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.
  • ഫ്രിഡ്ജുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബിഇഇ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) സ്റ്റാര്‍ ലേബല്‍ സഹായിക്കുന്നു. അഞ്ച് സ്റ്റാര്‍ ഉള്ള 240 ലിറ്റര്‍ ഫ്രിഡ്ജ് വര്‍ഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ രണ്ട് സ്റ്റാര്‍ ഉള്ളവ വര്‍ഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം ഇല്ലാത്ത പഴയ ഫ്രിഡ്ജ് വര്‍ഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാര്‍ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നര്‍ത്ഥം.
  • കൂടുതല്‍ സ്റ്റാര്‍ ഉള്ള ഫ്രിഡ്ജ് വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടര്‍ന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ലാഭിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.

ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഫ്രിഡ്ജിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
  • ഫ്രിഡ്ജിന്റെ വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബര്‍ ബീഡിംഗ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.
  • ആഹാര സാധനങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. എടുത്തു കഴിഞ്ഞാല്‍ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
  • കൂടെക്കൂടെ ഫ്രിഡ്ജ് തുറക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കും.
  • ഫ്രിഡ്ജ് കൂടുതല്‍ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.
  • കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെര്‍മോസ്റ്റാറ്റ് ക്രമീകരിക്കണം.
  • ഫ്രിഡ്ജില്‍ ആഹാര സാധനങ്ങള്‍ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് ഫ്രിഡ്ജിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.
  • ആഹാര സാധനങ്ങള്‍ അടച്ചുമാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ഈര്‍പ്പം ഫ്രിഡ്ജിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
  • ഫ്രീസറില്‍ ഐസ് കൂടുതല്‍ കട്ട പിടിക്കുന്നത് ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മാതാവ് നിര്‍ദ്ദേശിചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീ ഫ്രോസ്റ്റ് ചെയ്യുക.

(കടപ്പാട് – കെഎസ്ഇബി )

Story Highlights -Things to Know When Buying a Fridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here