ഇത് വൃദ്ധി വിശാൽ; നവമാധ്യമങ്ങളിൽ തരംഗമായ ആ കൊച്ചു ഡാൻസുകാരി

നവമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് ആണ്. വൃദ്ധി വിശാൽ എന്ന ആറുവയസുകാരി കല്യാണ വീട്ടിൽ കളിച്ച ഡാൻസാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയിൽ മനോഹരമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top