ഏറ്റുമാനൂരില്‍ പത്രിക സമര്‍പ്പിച്ച് ബിജെപി- ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍; തര്‍ക്കം

ഏറ്റുമാനൂരില്‍ എന്‍ഡിഎയില്‍ തര്‍ക്കം. ബിജെപിയും ബിഡിജെഎസും പത്രിക സമര്‍പ്പിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശ്രീനിവാസന്‍ നായരും ബിജെപിയുടെ ടിന്‍ എന്‍ ഗോപകുമാറും പത്രിക നല്‍കി. ഏറ്റുമാനൂരില്‍ ബിജെപി തന്നെ മത്സരിക്കുമെന്ന് പത്രിക നല്‍കിയ ടി എന്‍ ഹരികുമാര്‍ വ്യക്തമാക്കി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് മത്സരിക്കുന്ന പൂഞ്ഞാറിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പൂഞ്ഞാറില്‍ പത്രിക സമര്‍പ്പിച്ചത്.
അതേസമയം രണ്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ ആശയക്കുഴപ്പമില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പൂഞ്ഞാറിലും ഏറ്റുമാനൂരിലും പത്രിക നല്‍കിയത് ബിജെപി നേതൃത്വവുമായി ആലോചിച്ചാണെന്നും തുഷാര്‍.
Story Highlights -assembly elections 2021, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here