Advertisement

എല്ലാവരെയും ഉൾക്കൊള്ളുന്ന നീതിയുക്തമായ ഭരണമാണ് മോദി സർക്കാരിന്റേത്: വിദേശകാര്യ മന്ത്രി

March 19, 2021
Google News 2 minutes Read
Modi Government S Jaishankar

എല്ലാവരെയും ഉൾക്കൊള്ളുന്ന നീതിയുക്തമായ ഭരണമാണ് മോദി സർക്കാരിന്റേതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. കൊവിഡിനെതിരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യം എത്ര മാത്രം പുരോഗതി പ്രാപിച്ചു എന്നതിൻ്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ഇൻ്റർനാഷണൽ സെൻ്റർ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ മോദി സർക്കാർ ഏഴ് വർഷം ഭരിച്ചുകഴിഞ്ഞു. മികച്ച രീതിയിലുള്ള ഒരു വിപ്ലവം രൂപീകരിക്കപ്പെടുന്നത് ഞാൻ കാണുന്നു. കരുത്തും കഴിവുമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന നീതിയുക്തമായ ഭരണമാണ് ഉണ്ടായിരിക്കുന്നത്. മഹാമാരിക്കിടെ സർക്കാർ ജനങ്ങളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണം യുഎസ് ജനസംഖ്യയെക്കാൾ അധികമാണ്. 10 വർഷങ്ങൾക്കു മുൻപ് ആരോഗ്യപരിരക്ഷയെപ്പറ്റി നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമായിരുന്നോ? ആയുഷ്മാൻ ഭാരതിലേക്ക് നോക്കൂ. ഡിജിറ്റൽ കണക്റ്റിവിറ്റിയിലേക്ക് നോക്കൂ. ആശയങ്ങൾക്കായി വിദേശത്തേക്ക് നോക്കേണ്ട കാര്യമില്ല. ഇന്ത്യൻ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെയും മൂല്യം ആളുകൾ തിരിച്ചറിയണം. നാം നാം ആവേണ്ട സമയമാണിത്. ആത്മനിർഭർ ഒരു സാമ്പത്തിക പദം മാത്രമല്ല, അതൊരു ചിന്താശൈലിയാണ്.”- ജയ്ശങ്കർ പറഞ്ഞു.

Story Highlights – Inclusive, Fairer Society Being Built Under Modi Government: S Jaishankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here