കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന

കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധന. മക്കൾ നീതി മയ്യം ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ നിർമാണ കമ്പനിയിൽ ആധായ നികുതി വകുപ്പ് അധികൃതരെത്തി റെയ്ഡ് നടത്തിയത്. അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് കമൽ ഹാസൻ പറഞ്ഞു.
മക്കൾ നീതി മയ്യത്തെ പ്രതിനിധീകരിച്ച് ഈ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം ജനവിധി തേടുന്നത്.
Story Highlights – income tax raid in kamal haasan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News