അക്കൗണ്ട് തുടങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം, ഉപയോക്താവാകാനുള്ള പ്രായ പരിധി 13 വയസ്സ്

ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗമായിമാറിയ ഒന്നാണ് സോഷ്യൽ മീഡിയ. യുവതലമുറ മാത്രമല്ല മുതിർന്നവരും മുഴുവൻ സമയവും ഇതിൽ തന്നെ ചെലവഴിക്കുകയാണ്. അവയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ഇൻസ്റ്റഗ്രാം. പ്രത്യേകിച്ച് കുട്ടികൾ. കുട്ടികളുടെ ഇത്തരത്തിലുള്ള ഇടപെടൽ മൂലം പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത്തരത്തിൽ കുട്ടികൾ അനാവശ്യമായി അക്കൗണ്ട് തുടങ്ങുന്നത് നിയന്ത്രിക്കാനും കൗമാരക്കാരായ ഉപഭോതാക്കളുമായി ബന്ധപ്പെടുന്നതിൽ നിന്ന് മുതിർന്നവരെ തടയാനും പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ പ്രായം നിർണ്ണയിക്കാനുള്ള സംവിധാനമാണ്‌ പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോക്താവാകുന്നതിനുള്ള പ്രായ പരിധി 13 വയസായി നിശ്ചയിക്കാനാണ് പുതിയ നീക്കം. ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുമ്പോൾ ചിലർ പ്രായം തെറ്റായി രേഖപ്പെടുത്താറുണ്ട്. എന്നാൽ കൃത്യമായ പ്രായം മനസ്സിലാക്കുന്നതും ഓൺലൈനിൽ പ്രായം പരിശോധിക്കുന്നതും വളരെ സങ്കീർണ്ണമാണ്. ഈ വെല്ലുവിളി മറികടക്കാൻ വേണ്ടിയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Read Also : സ്വതന്ത്ര എഴുത്തുകാർക്ക് പുതിയ സാധ്യതയൊരുക്കാൻ ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം വഴി കുട്ടികളും മുതിർന്നവരും തമ്മിൽ അനാവശ്യമായുള്ള സമ്പർക്കം ഉണ്ടാകുന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്. സംശയാസ്പദമായ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാരെ അറിയിക്കാൻ സ്വകാര്യ സന്ദേശങ്ങളയക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ പതിനെട്ടു വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്ക് മുതിർന്നവരുടെ അക്കൗണ്ടിൽ നിന്നും സന്ദേശങ്ങളയക്കുന്നത് തടയാനും ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫീച്ചറുകൾ സജ്ജീകരിക്കും.

Story Highlights – New Instagram Updates, Instagram Finally Starts Checking If Its Users Are Over 13 Years Old

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top