Advertisement

സ്വതന്ത്ര എഴുത്തുകാർക്ക് പുതിയ സാധ്യതയൊരുക്കാൻ ഫേസ്ബുക്ക്

March 18, 2021
Google News 1 minute Read

സ്വതന്ത്ര എഴുത്തുകാർക്ക് പുതിയ സാധ്യതയൊരുക്കാൻ ഫേസ്ബുക്ക്. വെബ് സൈറ്റിലൂടെയും ന്യൂസ് ലൈറ്ററിലൂടെയും തങ്ങളുടെ അനുവാചകരുമായി എഴുത്തുകാർക്ക് സമ്പർക്കം പുലർത്താനാണിത്. വരും മാസങ്ങളിൽ അമേരിക്കയിൽ ഈ സൗകര്യം ലഭ്യമായി തുടങ്ങും.

തുടക്കത്തിൽ ചെറിയൊരു വിഭാഗം എഴുത്തുകാരുമായാണ് ഫേസ്ബുക് പങ്കാളിയാവുക. വിവിധ മാർഗങ്ങളിലൂടെ ഇതിൽ നിന്ന് എഴുത്തുകാർക്ക് പണവും ലഭിക്കും. പദ്ധതി വിജയിച്ചാൽ കൂടുതൽ എഴുത്തുകാരെ ഉൾക്കൊള്ളിക്കുകയും സാമ്പത്തിക നേട്ടമുണ്ടാകുകയും ചെയ്യും.

വെബ് സൈറ്റും ഇമെയിൽ ന്യൂസ് ലൈറ്ററും നിർമ്മിക്കുന്നതിന് സ്വതന്ത്രമായ, സ്വയം പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുക. ഫേസ്ബുക്ക് പേജുകളുമായി ഇതിനെ ബന്ധിപ്പിക്കും. വീഡിയോ സ്റ്റോറി, ഫോട്ടോ പോലുള്ള മൾട്ടിമീഡിയ രൂപത്തിലും പ്രസിദ്ധീകരിക്കാം.

Story Highlights -Facebook Launch New Platform For Independent Writers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here