കോൺഗ്രസിനെക്കാൾ വർഗീയമായ ഒരു പാർട്ടിയില്ല: കേന്ദ്ര കൃഷിമന്ത്രി

Communal Congress Narendra Tomar

കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാർ. കോൺഗ്രസിൻ്റെ ഗർഭപാത്രത്തിലാണ് അഴിമതി ജനിച്ചത്. അസമിലും കേരളത്തിലും പശ്ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്തികളുമായാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും അസമിലെ ഗുവാഹത്തിയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

“ഇന്ത്യയിലെ അഴിമതി ജനിച്ചത് കോൺഗ്രസിൻ്റെ ഗർഭപാത്രത്തിലാണ്. ഇന്ത്യൻ മണ്ണിൽ കോൺഗ്രസിനെക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ല. ഒരു വശത്ത് മതനിരപേക്ഷത സംസാരിച്ച് മറ്റൊരു വശത്ത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. കേരളത്തിൽ മുസ്ലിം ലീഗുമായും അസമിൽ ബദറുദ്ദീൻ അജ്മലുമായും കോൺഗ്രസ് സഖ്യമുണ്ടാക്കിയിരിക്കുന്നു. ഇവർ വർഗീയ ശക്തികളാണ്. അതുകൊണ്ട് തന്നെ മതനിരപേക്ഷതയെപ്പറ്റി സംസാരിക്കാൻ കോൺഗ്രസിനു യോഗ്യതയില്ല. അസമിലെ ജനത അവരുടെ സഖ്യത്തെപ്പറ്റി മനസ്സിലാക്കുന്നില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ, അവർക്ക് കാര്യങ്ങളറിയാം, തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസ്സിലാവും. അസമിൽ, കഴിഞ്ഞ അഞ്ച് വർഷങ്ങളായി സമാധാനവും സുരക്ഷയും വികസനവും നൽകിയ ബിജെപിയിലുള്ള വിശ്വാസം ജനങ്ങൾ കൈവെടിയില്ല.”- ടോമാർ പറഞ്ഞു.

Story Highlights – No Party Is More Communal Than Congress Narendra Singh Tomar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top