ലതികാ സുഭാഷിന്റെ ശാപം കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്ന് പിസി ചാക്കോ

Chacko Latika Subhash's Congress

ലതികാ സുഭാഷിൻ്റെ ശാപം കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്ന് പിസി ചാക്കോ. ഗ്രൂപ്പു കളിച്ച് പാർട്ടിയെ നശിപ്പിക്കുന്നത് കണ്ട് മിണ്ടാതിരുന്ന ദേശീയ നേതൃത്വമാണ് തകർച്ചക്ക് ഉത്തരവാദികൾ. ഇഎംഎസ് ദിനത്തിൽ പിണറായിയോടൊപ്പം വേദി പങ്കിടാനായതിൽ സന്തോഷമെന്നും പിസി ചാക്കോ 24 നോട് പറഞ്ഞു.

ലതികാ സുഭാഷിന്റെ വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടിയും മുന്നറിയിപ്പ് നൽകി. മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസും പ്രതികരിച്ചിരുന്നു.

എൻസിപിയിലേക്ക് പോയ പിസി ചാക്കോയുടെ നീക്കത്തോടും ചെന്നിത്തല പ്രതികരിച്ചു. പി.സി ചാക്കോയ്ക്ക് എങ്ങോട്ട് പോകാനും സ്വാതന്ത്ര്യമുണ്ടെന്നും പോകാൻ തീരുമാനിച്ചാൽ പിടിച്ചു നിർത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച ലതിക സുഭാഷിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാൻ ആണ് കോൺഗ്രസിൻ്റെ തീരുമാനം.

Story Highlights – PC Chacko says Latika Subhash’s curse will follow Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top